പയ്യന്നൂര്‍: പുഞ്ചക്കാട് സ്വപ്നദര്ശകനായ വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥാടന കേന്ദ്രത്തിലെ പത്ത് ദിവസം നീണ്ടു നില്ക്കുന്ന തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. മോണ്‍. ദേവസി ഈരത്തറ കൊടിയേറ്റി. തുടര്‍ന്ന് വിശുദ്ധന്റെ അത്ഭുത രൂപം അടക്കം ചെയ്ത തൃപ്പേടകം തുറന്ന ശേഷം നടത്തിയ ആഘോഷമായ ദിവ്യബലിക്ക് മോണ്‍. ദേവസി ഈരത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.ജോസഫ് ഡിക്രൂസ് വചന സന്ദേശം നല്കി. ഇന്ന് മുതല്‍ 13വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്കും ഇടവക ധ്യാനത്തിനും കോഴിക്കോട് സിഎംഎംഐ വൈദികര്‍ നേതൃത്വം നല്‍കും. 14ന് വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ഗോഡ് വിന് തിമോത്തി കാര്‍മികത്വം വഹിക്കും. 15ന് രാവിലെ 9.30ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതലയ്ക്ക് സ്വീകരണം.തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും സ്ഥൈര്യലേപന സ്വീകരണവും നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന ഇടവക ദിനാഘോഷം ഫാ.മാര്ട്ടിന് മാത്യു ഉദ്ഘാടനം ചെയ്യും. ഇടവക സമൂഹത്തിന്റെ കലാവിരുന്നുകള്‍ക്ക് ശേഷം പുഞ്ചക്കാട് ഫൈന്‍ ആര്‍ട്സിന്റെ ഒറ്റ് എന്ന നാടകം അരങ്ങേറും.16,17 തീയതികളില്‍ വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ഷിറോന് ആന്റണി, ഫാ.ജിനോ ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. തിരുനാള്‍ ജാഗരമായ 18ന് വൈകുന്നേരം 5.30ന് നടത്തുന്ന ദിവ്യബലിക്ക് നവ വൈദികന് ഫാ.ജോ ബോസ്കോ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കൊറ്റിയിലേക്ക് പ്രദക്ഷിണം. തിരുനാള്‍ ദിനമായ 19ന് രാവിലെ 10ന് നടക്കുന്ന തിരുനാള്‍ സമൂഹബലിക്ക് മോണ്‍. പയസ് എടേഴത്ത് പ്രധാന കാര്‍മികത്വം വഹിക്കും. ഫാ. ഷിജോഏബ്രഹാം വചനപ്രഘോഷണം നടത്തും. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചഭക്ഷണ വിതരണം,തൃപ്പേടകം അടയ്ക്കല്‍. രാത്രി ഏഴിന് ഗാനമേള.