പത്തനംതിട്ട: കോവിഡ് 19 വൈറസ്ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷന്, സൈബര്‍ സെല്‍ എന്നിവയ്ക്ക് അദ്ദേഹം നിര്‍ദേശം നല്കി.
എല്ലാത്തരം സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയവും പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രിപ്പിള്‍ ലെയര്‍ മാസ്ക്കുകള്‍ കൈമാറി
പത്തനംതിട്ട: ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ആഭിമൂഖ്യത്തില്‍ ട്രിപ്പിള്‍ ലെയര്‍ മാസ്ക്കുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി.
രാജീവ് യൂത്ത് ഫൗണ്ടേഷന് ജില്ലാ വൈസ് ചെയര്മാന് മനോഷ് ഇലന്തൂരാണ് 500 മാസ്ക്കുകള്‍ നല്‍കിയത്.
തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് മാസ്ക്കുകള്‍ കൈമാറിയത്.