പത്തനംതിട്ട: വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കും. ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡിഫാം അല്ലെങ്കില്‍ ബിഫാം യോഗ്യത ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫാര്‍മസിസ്റ്റായി വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ 16ന് രാവില 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2356338.
അനുശോചനയോഗം
അടൂർ: സിപിഐ പള്ളിക്കൽ ലോക്കൽ കമ്മിറ്റിയംഗവും മുൻ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) അടൂർ താലൂക്ക് കമ്മിറ്റിയംഗവും പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മെംബറുമായിരുന്ന ബാലകൃഷ്ണന്റെ അനുശോചന യോഗം സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു.
സുരേന്ദ്രൻ പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിപിഐ പള്ളിക്കൽ ലോക്കൽ സെക്രട്ടറി ബിനു വെള്ളച്ചിറ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം റ്റി. മുരുകേഷ്, സിപിഐ ജില്ലാ കൗൺസിലംഗം എം.മധു, ബ്ലോക്ക് മെംബർ മായാ ഉണ്ണികൃഷ്ണൻ, ജി.ആർ. രഘു സി.കെ.രാഘവൻ കെ.കൃഷ്ണൻകുട്ടി, എം.പി.അനിൽകുമാർ, തെങ്ങമം രാഘവൻ, അജിത്ത്, സുരേഷ് ബാബു അജയകുമാർ എന്നിവർ പ്രസംഗിച്ചു.