പത്തനംതിട്ട: പഴയ ബസ് സ്റ്റാൻഡ് റോഡിൽ പ്രവർത്തിച്ചുവരുന്ന കൊച്ചിൻ സ്റ്റേഷനറി സ്ഥാപനം കഴിഞ്ഞ രാത്രി പൂട്ടുപൊളിച്ച് അകത്തു കടന്ന് സാധനങ്ങൾ എടുത്തുമാറ്റിയതിൽ വ്യാപാരി സംഘടനകളുടെ പ്രതിഷേധം.
കട പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി പറയുന്നു. എന്നാൽ കെട്ടിടം ഉടമയുമായി തനിക്ക് യാതൊരു തർക്കങ്ങളുമില്ലെന്നും 32 വർഷമായി ഇവിടെ സ്ഥാപനം പ്രവർത്തിച്ചുവരികയാണെന്നും വാടക കുടിശിക ഇല്ലെന്നും കട ഉടമ ജെയിംസ് പറഞ്ഞു.
കട പുതുക്കി പണിയുന്നതിലേക്ക് എത്തിച്ച സാധനങ്ങളും 90,000 രൂപയും നഷ്ടപ്പെട്ടതായി ജെയിംസ് പത്തനംതിട്ട പോലീസിൽ പരാതി നൽകി.സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ വിവിധ വ്യാപാര സംഘടനകളുടെ ആഹ്വാനപ്രകാരം ഉച്ചകഴിഞ്ഞ് കടകളടച്ച് ഹർത്താൽ ആചരിച്ചു.
സമരത്തിന് വിവിധ സംഘടനാ നേതാക്കളായ ടി.ടി. അഹമ്മദ്, ശശി ഐസക്, സാം പാറപ്പാട്ട്, പ്രസാദ് ജോണ്‍ മാന്‍പാറ, മനാഫ്, അബ്ദുൾ റഹിം മക്കാർ, അബു നവാസ്, ഗീവർ ജോസ്, റിയാസ് എ. ഖാദരൻ, കെ. മോഹൻകുമാർ, കെ.സി. വർഗീസ്, ഗീവർഗീസ് പാപ്പി, മുഹമ്മദ് ഷമീർ, ഷാജി സൂറൂർ, അബ്ദുൾ ഷുക്കൂർ, നൗഷാദ് കണ്ണങ്കര, എൻ.എ. നൈസാം, ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.