പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ആളുകളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് 19 ബാധിതരെന്നു കണ്ടെത്തി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ഐസൊലേഷൻ വാർഡിൽ കഴിയുന്ന വടശേരിക്കര സ്വദേശി 62 കാരി അമ്മയും അവരുടെ 28 കാരി മകളുമടങ്ങുന്ന കുടുംബവുമായി നേരിട്ടു ബന്ധമുള്ള പിഞ്ചു കുഞ്ഞും അമ്മയുമാണ് ഇപ്പോൾ നിരീക്ഷണത്തിലായത്,
ഇറ്റലിയിൽ നിന്നെത്തിയ ഐത്തല സ്വദേശികളുമായി ഇടപഴകിയതിനേ തുടർന്നാണ് വടശേരിക്കര സ്വദേശികളായ അമ്മയിലേക്കും മകളിലേക്കും രോഗം പടർന്നത്.
ഇവർ തിങ്കളാഴ്ച മുതൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു.
ചൊവ്വാഴ്ചയാണ് ഇവരു ടെ പരിശോധനാഫലം വന്നത്.