പത്തനംതിട്ട: കോറോണ രോഗബാധിതരെന്നു സംശയിക്കുന്നവരുടെ തൊണ്ടയിലെ ശ്രവവും രക്ത സാമ്പിളുകളുമാണു പരിശോധനയ്ക്കായി എടുക്കുന്നത്.
ഇങ്ങനെ ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്ക് അയക്കും.
വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം 48 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ആരോഗ്യ വകുപ്പിന് ലഭിക്കും.
നിലവില്‍ ജില്ലയില്‍ നിന്നുള്ള സാമ്പിളുകള്‍ ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ മാത്രമാണ് പരിശോധിക്കുന്നത്.
മറ്റു ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിക്കില്ല.
കോവിഡ് 19 വൈറസ് സ്ഥിരീകരണത്തിനായി പൊതുജനങ്ങള്‍ ജില്ലയിലെ ആരോഗ്യവകു പ്പിന്റെ 0468 222822 എന്ന കണ്‍ട്രോര്‍ റും നമ്പറില്‍ ബന്ധപ്പെടുക.
കോവിഡ് 19 രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ മാത്രം ചികിത്സ തേടുക.