അടൂർ: സംസ്ഥാനത്ത് കൊവിഡ്' 19 രോഗം എറ്റവും അധികം സ്ഥിരീകരിക്കപ്പെട്ട പത്തനംതിട്ട ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണമായി ജോയിന്റ് കൗൺസിൽ, ജില്ലയിലെ പ്രധാധ ഓഫീസുകൾക്ക് മുന്പിൽ "ആശങ്ക വേണ്ട, വേണ്ടത് ജാഗ്രതയും മുൻകരുതലും' എന്ന തലക്കെട്ടോടെ പൊതുജന ബോധവത്കരണത്തിനായി സംഘടന പോസ്റ്റർ പതിക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രധാന ഓഫീസുകൾ കേന്ദ്രീകരിച്ച് സൗജന്യമായി മാസ്ക്കുകൾ വിതരണം നടത്തിയത് ആശ്വാസമായി.ഈ ആഴ്ചയിൽ നടത്താനിരുന്ന അടൂർ, റാന്നി, കോഴഞ്ചേരി മേഖല സമ്മേളനങ്ങൾ മാറ്റി വച്ചു. ഓഫീസുകളിൽ ഹാൻഡ് വാഷ് വിതരണം പൊതു ജനങ്ങൾക്കും ജീവനക്കാർക്കുമുള്ള ബോധവത്കരണ പരിപാടികൾ എന്നിവ തുടർന്ന സംഘടിപ്പിക്കുമെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ്, സെക്രട്ടറി എൻ. അനിൽ എന്നിവർ അറിയിച്ചു.