കോഴഞ്ചേരി: സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മുട്ടുമൺ - ചെറുകോൽപ്പുഴ റോഡിൽ മാതിരപ്പള്ളി ജംഗ്ഷനിൽ കച്ചവടം നടത്തുന്ന - കുറിയന്നൂർ താഴത്തേത് മലയിൽ രഘുനാഥൻ നായരാണ് (61)മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ടികെ റോഡിൽ ചെട്ടിമുക്ക് ജംഗ്ഷനിലായിരുന്നു അപകടം. പൂവത്തൂർ റോഡിൽ നിന്ന് വന്ന സ്കൂട്ടർ ടികെ റോഡിൽ പ്രവേശിക്കുമ്പോൾ തിരുവല്ല ഭാഗത്ത് നിന്നു വന്ന ബസിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ രഘുനാഥൻ നായരെ നാട്ടുകാർ കോഴഞ്ചേരി സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മകൻ: പ്രശാന്ത് ആർ. നായർ.