പത്തനംതിട്ട: കോവിഡ് 19 ആശങ്കയിൽ രണ്ടുദിവസമായി സ്തംഭനത്തിലായിരുന്ന റേഷൻ വിതരണം ഇന്നലെ വൈകുന്നേരത്തോടെ പുനരാരംഭിച്ചു. ഇ പോസ് മെഷീനിൽ കാർഡ് ഉടമയുടെ കൈവിരൽ പതിക്കാതെ തന്നെ റേഷൻ നൽകുന്നതാണ് പുതിയ സംവിധാനം.
റേഷൻ വാങ്ങാനെത്തുന്നയാളിന്റെ കൈവശമുള്ള മൊബൈൽ ഫോണിന്റെ നന്പർ ഇ പോസ് മെഷീനിൽ റേഷൻകട ഉടമ അടിക്കുന്പോൾ മൊബൈലിലേക്ക് ലഭിക്കുന്ന ഒടിപി നന്പർ ഇ പോസിൽ ചേർത്തുകൊണ്ട് റേഷൻ വിതരണം നടത്താനാകുന്നതാണ് പുതിയ സംവിധാനം.
റേഷൻ വാങ്ങാനെത്തുന്നവർ ഇ പോസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നന്പർ കൂടി അറിഞ്ഞിരിക്കണമെന്നു മാത്രം.
ഫോണ് ഇല്ലാത്തവർക്ക് മാന്വൽ സംവിധാനത്തിലൂടെയും തത്കാലം റേഷൻ വിതരണത്തിനു സംവിധാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചതായി
ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്സണ് വിളവിനാൽ പറഞ്ഞു.