പത്തനംതിട്ട: ആറന്മുള സത്രത്തില്‍ നാളെ നടത്താനിരുന്ന അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന 27ലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0468 2322853.
തിരുവല്ല: കേരള കോൺഗ്രസ് - എം കെ.എം മാണി സ്മൃതി സംഗമവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടത്താനിരുന്ന പൊതുപരിപാടികളും മാറ്റിവച്ചതായി ജില്ലാ പ്രസിഡന്റ് എൻ.എം.രാജു. അറിയിച്ചു.
പത്തനംതിട്ട; ഫിസിക്കലി ചാലഞ്ച്ഡ് ഓള് സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ 14ന് പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടത്താൻ ഉദ്ദേശിച്ച രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. ജില്ലാ സെലക്ഷൻ ട്രെയിലില്‍ എംക്യുഎസ് നേടിയവരെ 26 മുതൽ 30 വരെ മൈസൂരിൽ നടക്കുന്ന നാഷണൽ പാരാലിമ്പിക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ബാക്കി നേരിട്ട് സെലക്ഷൻ ചെയ്യുന്നതാണ്.
റാന്നി: ചേത്തയ്ക്കൽ ദേവി ശാസ്താ ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാനും ആറാട്ട് സദ്യ, ഘോഷയാത്ര, കലാപരിപാടികൾ എന്നിവ ഒഴിവാക്കാനും തീരുമാനിച്ചു.ഇടപ്പാവൂർ ദേവീക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന സപ്താഹയജ്ഞം മാറ്റിവച്ചു.