പത്തനംതിട്ട: ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയവരായി കണ്ടെത്തിയ 1237 പേരെ ഇന്നലെ വരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇവരുടെ വീടുകൾ ജില്ലയിലെ 25 ഗ്രാമപഞ്ചായത്തുകളിലായിട്ടാണ്. ഇതോടെ നിരീക്ഷണത്തിലായിരിക്കുന്നവരുമായി ബന്ധപ്പെട്ട ഭക്ഷണം, വെള്ളം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ ഉറപ്പാക്കേണ്ട ചുമതല ഈ പഞ്ചായത്തുകൾക്കായി.
പല വീടുകളിലും ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്തിറങ്ങി ഭക്ഷണവും വെള്ളവും കൊണ്ടുവരാനാകാത്ത സാഹചര്യത്തിൽ ഇവർക്കാവശ്യമായ സാധനങ്ങൾ വീടുകളിലെത്തിക്കേണ്ടതുണ്ട്. എന്നാൽ നിരീക്ഷണ മേഖലകളിലേക്ക് എത്താൻ മറ്റുള്ളവർ മടിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകളുടെ ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാകളക്ടർ പ്രത്യേക യോഗം വിളിച്ചിരുന്നു.നിരീക്ഷണത്തിലുള്ളവർ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ യാത്രകൾ നടത്തുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ കളക്ടറേറ്റിൽ ജിപിഎസ് സംവിധാനവും ഏർപ്പെടുത്തി.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു
പത്തനംതിട്ട: ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 70 പേര്‍ക്ക് ജില്ലാഭരണകൂടം ഭക്ഷണസാധനങ്ങള്‍ ഇന്നലെ വിതരണം ചെയ്തു. പഴവങ്ങാടി, വടശേരിക്കര പഞ്ചായത്തുകളിലെ 70 പേര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
അരി, പഞ്ചസാര, ചെറുപയര്‍, സാനിറ്ററി നാപ്കിന്, ബേബി ഫുഡ്, എണ്ണ എന്നിവയാണ് കിറ്റിലുള്ളത്. തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിലാണു വിതരണം നടക്കുന്നത്.
കിറ്റുകള്‍ അവശ്യമുള്ള പഞ്ചായത്തുകളിലേക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കിറ്റുകള്‍ എത്തിക്കും. പഞ്ചായത്തിലെത്തുന്ന കിറ്റുകള്‍ പഞ്ചായത്ത് വകുപ്പും കുടുംബശ്രീ, സപ്ലൈകോ ഓഫീസറും ചേര്‍ന്നാണ് അവശ്യവസ്തുക്കള്‍ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിലേക്ക് എത്തിക്കുന്നത്. ജില്ലാ ഭരണകൂടം നല്കുന്ന അവശ്യവസ്തുക്കള്‍ക്ക് പുറമേ സ്വകാര്യവ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്പോണ്സര് ചെയ്യുന്നവയും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നുണ്ട്.
കുന്നന്താനം ചോയ്സ് സ്കൂള്‍ സ്പോണ്സര് ചെയ്തതാണ് എഴുപത് കിറ്റുകളും.കളക്ടറേറ്റിലെ 60 പേര് അടങ്ങുന്ന കോള്‍സെന്ററില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വീടുകളില്‍ കഴിയുന്നവരില്‍ ആവശ്യമുള്ളവര്‍ക്കു ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നത്. 196 പേര്‍ക്ക് സാധനങ്ങള്‍ ആവശ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു. കോറോണ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും ഇടപഴകിയവരാണു വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. നേരിട്ട് ഇടപഴകിയവര്‍ 28 ദിവസവും അല്ലാത്തവര്‍ 14 ദിവസവുമാണ് വീടുകളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയേണ്ടി വരുന്നത്.
ഇരവിപേരൂരിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം എത്തിക്കും
ഇരവിപേരൂർ: കൊറോണ രോഗത്തെ പ്രതിരോധിക്കുന്നതും വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ വിവരശേഖരണവും നിരീക്ഷണവും മറ്റുമായി ബന്ധപ്പെട്ട് ഇരവിപേരൂരിൽ പഞ്ചായത്തുതല അവലോകനയോഗം ചേർന്നു.
പഞ്ചായത്തില്‍ ഇതേവരെ 45 പേർ നിരീക്ഷണ
ത്തിലാണ്. ഇതില്‍ മൂന്നു പേർ പ്രാഥമിക ഐസോലേഷനിലും 42 പേർ നിരീക്ഷണത്തിലുമാണുള്ളത്.
ഐസോലേഷനില്‍ ഉള്ളവർക്ക് ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനുപോലും പുറത്തു പോകുന്നത് ഒഴിവാക്കുന്നതിലേക്ക് ഇന്നു മുതല്‍ ഇവ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് തീരുമാനിച്ചു.
നസ്രേത്ത് ഫാർമസി കോളജുമായി ചേർന്ന് ഹാൻഡ് സാനിറ്റൈസർ നിർമിക്കുന്നതിന് തീരുമാനിച്ചു.
വാർഡുതല ആരോഗ്യപരിപാലന കമ്മിറ്റികള്‍ രണ്ടു ദിവസത്തിനകമായി ചേരുന്നതിനും വാർഡുതല വിവര ശേഖരണവും നിരീക്ഷണവും കർശനമാക്കുന്നതിനും തീരുമാനിച്ചു.
ആവശ്യമുള്ള പക്ഷം ഐസോലേഷന് വാർഡ് ക്രമീകരിക്കുന്നതിന് ഒരു വീട് വിട്ടുനല്‍കുന്നതിന് സന്നദ്ധത അറിയിച്ച് കത്ത് നല്കി.
പ്രസിഡന്റ് അനസൂയാദേവിയുടെ അധ്യക്ഷതയില്‍ കൂടിയ അവലോകന യോഗത്തില്‍ ഭരണസമിതിയംഗങ്ങള്‍, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ പ്രത്യേക സംവിധാനം
പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും ഐസോലേഷന് വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
കളക്ടറേറ്റിലെ പ്രത്യേക കണ്ട്രോള് റൂമില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്.