അടൂർ: എംസി റോഡിൽ വടക്കടത്തുകാവ് പട്രോൾ പമ്പിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കൈക്കുഞ്ഞുൾപ്പടെ മൂന്ന് പേർക്ക് പരിക്ക്.
മുക്കൂട്ടുതറ, ഓലക്കുളം, വെൺകുറിഞ്ഞി പുതനപ്ര ഹൗസിൽ ടീന (22), മുക്കൂട്ടുതറ മഠത്തികുന്നേൽ ടിന്റു (31), ടിന്റുവിന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞ് ഡെൽന എന്നിവർക്കാണ് പരിക്കേറ്റത്.
ടിന്റുവിനും കുഞ്ഞിനും അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെയായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോയിട്ട് മടങ്ങിവരവേയാണ് അപകടമുണ്ടായത്.