താ​റാ​വു​ക​ൾ ച​ത്ത​ത് ബാ​ക്ടീ​രി​യ മൂ​ലം; ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി
Wednesday, March 11, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ താ​റാ​വു​ക​ളു​ടെ മ​ര​ണം റൈ​മ​റ​ല്ലാ അ​നാ​റ്റി​പെ​സ്റ്റി​ഫ​ർ എ​ന്ന ബാ​ക്ടീ​രി​യ മൂ​ല​മാ​ണെ​ന്ന് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട്.
തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലെ പ​ക്ഷി​രോ​ഗ നി​രീ​ക്ഷ​ണ ല​ബോ​റ​ട്ട​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യ​ത്.
പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം കൈ​മാ​റി.
ജി​ല്ല​യി​ലെ എ​ല്ലാ വെ​റ്റ​റി​ന ​റി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​നാ ഫ​ലം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ ണ്ട്.
പ​ക്ഷി​ക​ളു​ടെ കൂ​ടു​ത​ലാ​യു​ള്ള മ​ര​ണം അ​പ്പോ​ൾ​ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്കും ക​ർ​ഷ​ക​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.