പേരൂർക്കട: ഇതരസംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശി ഗോവിന്ദ മണ്ഡൽ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇയാൾ താമസിക്കുന്ന കാഞ്ഞിരംപാറ ഭാഗത്തെ വാടകക്കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവർത്തകർ അറിയിച്ചു വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. അസ്വാഭാവിക മരണത്തിന് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു.