വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ പെട്രോൾ പമ്പിലിൽ ഒരു സംഘം നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. പന്പിലെ മാനേജരും, ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയുമായ കോലിയക്കാട് മോഹനൻ (59), പമ്പ് ജീവനക്കാരൻ മഹേശ്വരൻ നായർ (58) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 8.30 ന് വെഞ്ഞാറമൂട് - ആറ്റിങ്ങൽ റോഡിലെ ഐഒസി പമ്പിലായിരുന്നു സംഭവം. ബാലൻസ് നൽകിയതുമായി ബന്ധപ്പെട്ട് പെട്രോൾ അടിക്കാനെത്തിയ യുവാവും പമ്പ് ജീവനക്കാരുമായി തർക്കമുണ്ടായിരുന്നു.
തുടർന്ന് സ്ഥലത്തു നിന്ന് പോയ ഇയൾ സംഘമായി എത്തി പെട്രോൾ പമ്പിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയയിരുരുന്നെന്ന് പമ്പ് അധികൃതർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അക്രമത്തിനിടയിൽ പമ്പിൽ സൂക്ഷിച്ചിരുന്ന ഇരുപത്തി ഒന്നായിരം രൂപ നഷ്ടപ്പെട്ടതായും പരാതിയിൽ പറയുന്നു.പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.