വെഞ്ഞാറമൂട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ വണ്ടി ഇടിച്ച് കാട്ടു പന്നി ചത്തു. വെമ്പായത്തിനു സമീപം കൊപ്പത്ത് വച്ചായിരുന്നു സംഭവം.
പാലോട് നിന്നും വനം വകുപ്പുദ്യോഗസ്ഥരെത്തി പന്നിയുടെ മൃതദേഹം സ്ഥലത്ത് നിന്നും നീക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മറവ് ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എസ്എഫ്ഐ
സമ്മേളനം
നടത്തി
നെടുമങ്ങാട്: എസ്എഫ്ഐ ആനാട് ലോക്കൽ സമ്മേളനം നടത്തി. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജോബിൻ കോശി ഉദ്ഘാടനം ചെയ്ത യോഗത്തിൽ അഭിജിത്ത് അധ്യക്ഷതവഹിച്ചു.
അബ്നാഷ് അസീസ് , അരുൺ രാജീവ് , എ.എസ്. ഹരി , ആനാട് ഷജീർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി അനാമിക (പ്രസിഡന്റ് ) , അരുൺ രാജീവ് (സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.