കാട്ടാക്കട : കടയ്ക്ക് മുൻപിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന തണ്ണിമത്തൻ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കണ്ടല സുധീർ മൻസിലിൽ സുധീറിന്റെ അൽത്താഫ് സ്റ്റോറിനു മുൻപിൽ സൂക്ഷിച്ച തണ്ണിമത്തനാണ് നശിപ്പിച്ചത്.ചൊവാഴ്ച്ച രാത്രി 11. 45 നായിരുന്നു സംഭവം. കടയ്ക്ക് മുൻപിൽ ടാർപോളിനും ഫ്ളക്സും ഉപയോഗിച്ചു മൂടി ഇട്ടിരുന്ന തണ്ണിമത്തനാണ് നശിപ്പിക്കപ്പെട്ടത്.പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി സുധീർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചു.പോലീസ് അന്വേഷണം ആരംഭിച്ചു.