വെഞ്ഞാറമൂട്: നഗരൂർ പാറമുക്ക് പാറമലയിലെ പാറക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു.
കടവിള പാറമുക്ക് പ്രണവത്തിൽ പ്രസന്ന വസന്ത ദമ്പതിമാരുടെ മകൻ അജിൻ (കിച്ചു 25) ആണ് മരിച്ചത്. ഇന്നലെ രാവിലെ പാറക്വാറിയിലേക്ക് വന്നവരാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നഗരൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി മൃതദേഹം കരയ്ക്കെടുക്കുകയുമായിരുന്നു. വിദേശത്തായിരുന്ന അജിൻ കുറച്ച് കാലമായി ജോലി മതിയാക്കി നാട്ടിൽ നിൽക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിമുതൽ അജിനെ കാണാനില്ലായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമാർട്ടം നടത്തി.
മൃതദേഹം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. പ്രവീൺ,പ്രിയങ്ക എന്നിവർ സഹോദരങ്ങളാണ്.