തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുദാക്കല്‍ പഞ്ചായത്ത് റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന് ഒരു ആവശ്യം വന്നാല്‍ ഓടിയെത്തി തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ ലളിതമായി നിര്‍വഹിക്കാന്‍ കഴിയുന്നത് സഹകരകണ സ്ഥാപനങ്ങളാണെന്നും അതിനെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡപ്യൂട്ടി സ്പീക്കര്‍ വി .ശശി അധ്യക്ഷത വഹിച്ചു.മുദാക്കല്‍ ശ്രീധരന്, ആര്.എസ്. വിജയകുമാരി, എസ്. കൃഷ്ണകുമാര്‍,പുത്തന്‍വിള രാജന്, മുട്ടപ്പലം സജിത്ത്, സജു, ഇളമ്പ ഉണ്ണികൃഷ്ണന്, ചന്ദ്രശേഖരന് നായര്‍, അനില്‍കുമാര്‍, നിജ, പ്രഹ്ളാദന്,സുഷമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
.