വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ സുരക്ഷാവേലി തകർത്ത് റോഡിൽ നിന്ന് കുഴിയിലേയ്ക്ക് വീണു. ഇന്നലെ പുലർച്ചെ നാലിന് സംസ്ഥാന പാതയിൽ തൈക്കാട് ജംഗ്ഷനിലുണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല. പാലക്കാടുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്ന മർത്താണ്ഡം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.