നെയ്യാറ്റിന്‍കര: കെറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ജാഗ്രതാ നിര്‍ദ്ദേശവുമായി നെയ്യാറ്റിന്‍കര രൂപത.
ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ വിശുദ്ധ കുര്‍ബാന (ദിവ്യകാരുണ്യം) കൈയില്‍ മാത്രമെ നല്‍കുകയുള്ളൂ.
ദേവാലയങ്ങളിലെ പ്രവേശന കവാടങ്ങളില്‍ തീര്‍ഥ ജലം സുക്ഷിക്കുന്നത് ഒഴിവാക്കും, കുടാതെ തിരുനാളിനും വിശേഷ ദിവസങ്ങളുടെയും ഭാഗമായി ദേവാലയങ്ങളില്‍ നല്കുന്ന നേര്‍ച്ചയൂണ് തത്കാലം നിര്‍ത്തലാക്കും. അത്യാവശ്യമില്ലാത്ത സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കും.