വിതുര : കോൺഗ്രസ് വിതുരമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ വിതുര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിഹരിക്കുക, തെരുവു വിളക്കുകൾ കത്തിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രചാരണ വാഹന ജാഥ നടത്തി. കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് പാക്കുളം അയൂബ് ജാഥക്ക് നേതൃത്വം നൽകി.
ചെറ്റച്ചലിൽ നിന്ന് ആരംഭിച്ച ജാഥ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വിദ്യാസാഗർ ഉദ്ഘാനം ചെയ്തു. വിതുര കലുങ്കു ജംഗ്ഷനിൽ നടത്തിയ സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ബി .ആർ. ഷഫീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ ജയ മോഹനൻ , തോട്ടുമുക്ക് അൻസർ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ , മെമ്പറൻമാരായ കുമാരപി ള്ള, അനിരുദ്ധൻ നായർ , ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശൻ നായർ , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഷിബു രാജ്, ജയേന്ദ്രകുമാർ , ലാൽറോയി, ചേന്നമ്പാറ മുരളി, സുകുമാരൻ എന്നിവർ പ്രസംഗിച്ചു.