നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗികളെ സന്ദര്‍ശിക്കാന്‍ വരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഓരോ മണിക്കൂറിലും ഇതു സംബന്ധിച്ച പരിശോധന നടക്കുന്നുണ്ട്.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനോ നഴ്സോ രോഗപ്രതിരോധ സംഘത്തിലെ അംഗമോ ആയിരിക്കും ഇത്തരത്തില്‍ സന്ദര്‍ശകരെ കണ്ടുപിടിക്കാന്‍ വാര്ഡുകളിലെത്തുക.
ഐസോലേഷന് വാര്‍ഡില്‍ ഡോക്ടറെ കൂടാതെ, എച്ച്ഐ, ജീഎച്ച്ഐ, ഹെഡ് നഴ്സ് മുതലായവരുടെ സേവനം ലഭ്യമാണ്. കൊറോണ സംബന്ധിച്ച വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ആശുപത്രി അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
നഗരസഭാ പരിധിയിലെ 44 വാര്‍ഡുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഗള്‍ഫില്‍ നിന്നും തിരികെയെത്തിയവരുടെ പേരും വിവരങ്ങളും ആരോഗ്യവിഭാഗം ശേഖരിച്ചിട്ടുണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും അവരെ മൊബൈലില്‍ ബന്ധപ്പെട്ട് ആരോഗ്യവിവരം തിരക്കുകയും ചെയ്യുന്നുണ്ട്.