വെഞ്ഞാറമൂട്: വയോധികൻ പ്ലാവില്‍ നിന്നും വീണ് മരിച്ചു. വാമനപുരം പരപ്പാറമുകള്‍ ചരുവിള പുത്തന്‍വീട്ടില്‍ അലിക്കണ്ണ്(82)ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടു വളപ്പിലെ പ്ലാവില്‍ നിന്നും ഏണിയില്‍ ചക്ക അടര്ത്താന് ശ്രമിക്കുന്നതിനിടെ കാല്‍വഴുതി നിലത്ത് വീണ് സാരമായി പരിക്കേറ്റു. വീട്ടിലുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണമടയുകയായിരുന്നു.
വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകി. ഭാര്യ: നബീസാ ബീവി. മക്കള്‍. സജീനാ ബീവി, നവാസ്. മരുമകന്. ജലാലുദ്ദീന്‍.