പേരൂര്‍ക്കട: കുടപ്പനക്കുന്ന് ഗവ. എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം ഉടന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് എറ്റെടുത്തിട്ടുള്ള കെട്ടിട നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി വി.കെ പ്രശാന്ത് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
കുമാരപുരം ഗവ. യുപി സ്കൂളിന്റെ കെട്ടിട നിര്‍മാണത്തിനുള്ള ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിന് ആകെ അഞ്ചു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമാരാമത്ത് വുകപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്.
ഇത് കൂടാതെ അഞ്ചു കോടി രൂപയുടെ പുതിയ പദ്ധതികളുടെ പ്രപ്പോസല്കൂടി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആകെ 5.5 കോടി രൂപയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കുടപ്പനക്കുന്ന് ലൈവ്സ്റ്റേക് ഫാമില്‍ അഞ്ചു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളും മ്യൂസിയം കോന്പൗണ്ടില്‍ 4.2 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. കളക്ടറേറ്റ് കാമ്പസിലെ റോഡ് നവീകരണം ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തിക്കായി 2.05 കോടി രൂപയുടെ പ്രപ്പോസല്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പിഡബ്ലുഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.