തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ നിലവിലുള്ള സ്ഥിതിയനുസരിച്ച് പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് പറഞ്ഞു.
പരമാവധി മാസ്ക്കുകളുടെ ദുരുപയോഗം ഒഴിവാക്കണം. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച് കടുത്ത രോഗലക്ഷണമുള്ളവര്‍, രോഗികള്‍, അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവര്‍ മാസ്ക് ധരിച്ചാല്‍ മതിയാകും. തലവേദന, പനി, ജലദോഷം തുടങ്ങിയവയ്ക്ക് ചികിത്സ അത്യാവശ്യമായി വരുന്നവര്‍ മാത്രം ആശുപത്രി സന്ദര്‍ശിച്ചാല്‍ മതിയാകും. രോഗികളെ കാണാന്‍ സന്ദര്‍ശകരായെത്തുന്നത് 31 വരെ ഒഴിവാക്കണം. പ്രതിരോധ നടപടികള്‍ക്കായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ആരോഗ്യരംഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പിക്കാന്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി കളക്ടര്‍ ചർച്ച നടത്തി.
ഡപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ഐഎംഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.