തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യത്തിൽ ജില്ലയിലെ കോടതികളുടെപ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ജഡ്ജി കെ.ബാബു ഉത്തരവ് ഇറക്കി.
തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗീകമായി 15 വരെ നിർത്തിവച്ചത്.
കേസുകളുമായി മറ്റു ജില്ലകളിൽ നിന്നും വിദേശങ്ങളിൽ നിന്നു പോലും കക്ഷികൾ എത്തുന്നതിനാൽ രോഗബാധ വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ പ്രധാനപ്പെട്ട കേസുകൾ, വിചാരണ കേസുകൾ എന്നിവയക്ക് തടസമുണ്ടാവില്ല എന്ന് ഉത്തരവിൽ പറയുന്നു.
ജയിലിൽ നിന്നു പ്രതികളെ കൊണ്ടുവരരുതെന്ന് ജയിലുകൾക്കു നിർദേശം നൽകി.