തിരുവനന്തപുരം: കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ തിരുവനന്തപുരം ജില്ലയിൽ ഇന്നും നാളെയും ആനയറയിലെ കടാശ്വാസ കമ്മീഷന്റെ ഓഫീസിൽ നടത്തുന്ന കടാശ്വാസ സിറ്റിംഗിൽ കമ്മീഷൻ ചെയർമാനും അംഗങ്ങളും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും വ്യക്തിഗത കടാശ്വാസ വിതരണം സംബന്ധിച്ച് തീരുമാനമെടുക്കും.
ഈ ദിവസങ്ങളിൽ ഹാജരാകണമെന്ന് അറിയിപ്പു ലഭിച്ച കർഷകർ സിറ്റിംഗുകളിൽ പങ്കെടുക്കേണ്ടതില്ല.
കൊറോണ ജാഗ്രത സംബന്ധിച്ച സർക്കാർ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ സിറ്റിംഗുകൾ പഴയ നിലയിൽ തുടരുമെന്നും ജസ്റ്റീസ്. എം. ശശിധരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ കൂടിയ കമ്മീഷൻ യോഗം തീരുമാനിച്ചു.