നെയ്യാറ്റിന്‍കര : കൊറോണ വൈറസ് രോഗം സംബന്ധിച്ച് നെയ്യാറ്റിന്‍കര നഗരസഭ പരിധിയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര് ഹീബ ദീപികയോട് പറഞ്ഞു.
കുടുംബശ്രീ വഴി രോഗപ്രതിരോധ ലഘുലേഖകള്‍ വിതരണം ചെയ്യും.
വ്യാജപ്രചാരണങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും പൊതുജനങ്ങളോട് ചെയര്‍പേഴ്സണിന്റെ നിര്‍ദേശം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും യോഗം ഇന്നലെ വിളിച്ചുകൂട്ടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തതായി ഹീബ അറിയിച്ചു.