വെഞ്ഞാറമൂട്: യുവാവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം ഇളംകുറ്റിശേരിയില് ബിജോയിയുടെ (30) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത് .
ഇന്നലെ ഉച്ചക്ക് ഒന്നിന് വാമനപുരം പാലത്തിനു സമീപം കാണപ്പെട്ട മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ചങ്ങനാശേരി പോലീസിലും മ്യൂസിയം പോലീസിലും പരാതി നല്‍കുകയും അന്വേഷണം നടക്കുകയുമായിരുന്നു.
ഇതിനിടെയാണ് വാമനപുരം പാലത്തിനു സമീപം ആറ്റില്‍ മൃതദേഹം കാണപ്പെട്ടത്. വെഞ്ഞാറമൂട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.