കിൻഷാസ: കോംഗോയിൽ ഇന്ധന ടാങ്കര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 50 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
തലസ്ഥാനമായ കിൻഷാസയിൽനിന്ന് 130 കിലോമീറ്റർ അകലെ എംബുത്തയിൽ ശനിയാഴ്ചയായിരുന്നു അപകടം. പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്നവർക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് കോംഗോ സെൻട്രൽ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു.
തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടർന്ന് കോംഗോയിലെ റോഡുകളെല്ലാം തകർന്നിരിക്കുകയാണ്. 2010-ൽ കോംഗോയിൽ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേർ മരിച്ചിരുന്നു.