കോട്ടയം: മലയാളി ദക്ഷിണാഫ്രിക്കയിൽ അക്രമികളുടെ വെടിയേറ്റു മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടിൽ പരേതനായ ചാണ്ടിക്കുഞ്ഞിന്റെ മകൻ ജിജൻ അലക്സാ(55) ണ് മരിച്ചത്.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക സമയം 7.30-നാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. ഇവിടുത്തെ ഒരു സൂപ്പർമാർക്കറ്റിലെ കാഷ്യറായിരുന്ന ജിജൻ, കാഷ് കൗണ്ടറിൽ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അക്രമികളുടെ വെടിയേൽക്കുകയായിരുന്നു. മോഷണശ്രമമാണ് കൊലയ്ക്കു കാരണമെന്നു കരുതുന്നു.
ജിജന്റെ ബന്ധുക്കൾ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്. ഭാര്യ റെനി ചങ്ങനാശേരി കണ്ടങ്കരി കുടുംബാംഗം. മക്കൾ. നിവ്യ, മരിയ, അഭിജിത്ത്, അഭിലാഷ്.