മോണ്‍റോവിയ: മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത്തെ ബാഡ്മിന്റണ്‍ ടൂർണമെന്റിലെ ഫൈനലിൽ സുലാൽ ജസ്ബിൻ ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി അഭിജിത്ത് ജെയിംസ് ടീം ജേതാക്കളായി.
ബാഡ്മിന്റണ്‍ ലീഗിൽ ആകെ പതിമൂന്ന് ടീമുകളാണ് മത്സരിച്ചത്. വിജയികൾക്ക് ദാസ് പ്രകാശ് ജോസഫ്, ജോർജ് പീറ്റർ എന്നിവർ ട്രോഫികളും കാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങുകൾക്ക് സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാർ, ലിജു പാറേക്കാട്ടിൽ (ട്രഷറർ), മേജോ ജോസഫ് (പിആർഒ) എന്നിവർ നേതൃത്വം നൽകി.
ഈ ടൂർണമെന്േറാടെ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ 2017-18 വർഷത്തെ ഭരണസമതിയുടെ ആഭിമുഖ്യത്തിലുള്ള കലാ കായിക പരിപാടികൾക്ക് സമാപനമായതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 22 ന് വൈകിട്ട് 5ന് മോണ്റോവിയായിലെ ടിഎം മാളിൽ (മാംബാ പോയിന്റ് ) നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
റിപ്പോർട്ട് : മേജോ ജോസഫ്