HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മാനുവലിന്റെ പറുദീസ
കോഴിക്കോട്-മലപ്പുറം ജില്ലകൾ അതിരിടുന്ന കക്കാടംപൊയിലിലെ വാളംതോടിലൊരു "പറുദീസ'യുണ്ട്. മൂന്നേക്കറിൽ വ്യാപിച്ച് കിടക്കുന്ന "പറുദീസ'യിൽ ഇല്ലാത്ത വിളകളൊന്നുമില്ല. പതിമ്മൂന്നുകാരനായ കർഷകന്റെ പയർകൃഷിയാണ് കൃഷിയിടത്തിലെ പ്രധാന ആകർഷണം. തിരുവന്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാർഥി മാനുവൽജോസഫാണ് ഈ കർഷകകേസരി. തൊഴുത്തിങ്കൽ ടി.ജെ.രാജുവിന്റെ രണ്ടുമക്കളിൽ ഇളയവനാണ് തങ്കു എന്ന ഓമനപ്പേരുള്ള മാനുവൽജോസഫ്. 1969ൽ പാലായിലെ രാമപുരത്തുനിന്ന് വാളംതോടിൽ കുടിയേറിയ ജോസഫിന്റെ കൊച്ചുമകൻ.
കാർഷിക നാടായ പാലായുടെ ഈ "വിത്ത് ' വാളംതോടിലെ കൃഷിഭൂമിയിൽ വിതച്ചതെല്ലാം നൂറും അതിലധികവും മേനി വിളവു നൽകിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാവ്യതിയാനം മൂലം കൃഷി തകർന്നടിഞ്ഞ കക്കാടംപൊയിലിൽ പയർകൃഷി നടത്തിയാണ് മാനുവൽ ശ്രദ്ധേയനാവുന്നത്. ജൈവരീതിയിൽ പരിപാലിക്കുന്ന മാനുവലിന്റെ പച്ചപ്പയറിന് വിപണിയിൽ നല്ല ഡിമാൻഡാണ്. കിലോയ്ക്ക് 35 രൂപ തോതിൽ ഈ വർഷം മൂന്നു ക്വിന്റൽ പയർ ഇതിനകം വിറ്റു. പിതാവ് രാജു നടത്തുന്ന നേന്ത്രക്കായ കൃഷിയുടെ വിലയിടിഞ്ഞതോടെ മകന്റെ പയർകൃഷിയെ ആശ്രയിച്ചാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്. പച്ചപ്പയർ പ്രധാന വിളയായ മാനുവലിന്റെ തോട്ടത്തിൽ ഇല്ലാത്തതൊന്നുമില്ല. തിന, ഗോതന്പ്, നെല്ല്, ചോളം, ചുവന്ന ചീര, പച്ചച്ചീര, പാലയ്ക്കാച്ചീര, മുട്ടച്ചീര, തക്കാളി, കോളിഫ്ളവർ, കാബേജ്, മുളക്, വെണ്ട, ചുവന്ന വെണ്ട, പലതരം വഴുതിനകൾ, നിത്യവഴുതിന, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ചതുരപ്പയർ, നിലക്കടല, കറിക്കടല, വൻപയർ, ചെറുപയർ, എള്ള്, കടുക്, പെരുംജീരകം, മല്ലി, പുതിന, വെള്ളരി, മത്തൻ, കുന്പളങ്ങ, കപ്പ, ചേന, ചേന്പ്, വാഴ, കുറ്റിക്കുരുമുളക്, തക്കാളി, പേര, ചാന്പ, റംബൂട്ടാൻ, മാവ്, വാളൻപുളി, കുടംപുളി, ചിലുന്പി, കടപ്ലാവ്,കൂവ, കരിന്പ് - ഇങ്ങനെ നീണ്ടുപോകുന്നു മാനുവലിന്റെ തോട്ടത്തിലെ വിളലിസ്റ്റ്. അമ്മ കട്ടിപ്പാറ ഏറത്ത് കുടുംബാംഗം ബിന്ദു മുട്ടകോഴികൃഷി നടത്തുന്നുണ്ട്. കോഴികൾക്കുവേണ്ടിയാണ് തിനയും ഗോതന്പും. പിതാവ് രാജു അഞ്ചു പശുക്കളെ വളർത്തുന്നു. ഇവയുടെ ചാണകം എല്ലാ വിളകൾക്കും വളമാക്കും. അങ്ങനെ പരസ്പര പൂരകങ്ങളാവുകയാണ് തൊഴുത്തിങ്കൽ കുടുംബത്തിന്റെ കൃഷിരീതി.
സ്വന്തം യന്ത്രം
പഠനത്തിലും പിന്നിലല്ലാത്ത മാനുവലിന് ഇലക്ട്രിക് ഉപകരണങ്ങളും വഴങ്ങും. പറന്പിലെ പുല്ലുവെട്ടുന്നതിനായി 500 രൂപ ചെലവിൽ പുല്ലുവെട്ടി യന്ത്രം വികസിപ്പിച്ചിരിക്കയാണ് ഈ കൊച്ചുമിടുക്കൻ. വിപണിയിൽ പുല്ലുവെട്ടിയന്ത്രത്തിന് 15,000 രൂപയിലധികം വിലയുള്ളതാണ് സ്വന്തമായി യന്ത്രം നിർമിക്കാൻ പ്രേരണയായത്. പിവിസി പൈപ്പ്, എസി-ഡിസി മോട്ടോർ, കേബിൾ, സിഡി ഡിസ്ക്ക് , ബ്ളേഡ് തുടങ്ങി സാധനങ്ങൾ ഉപയോഗിച്ചാണ് പുല്ലുവെട്ടിയന്ത്രം തയാറാക്കിയത്. കേടായ ഫാൻ, ടോർച്ച്, മിക്സി, തുടങ്ങി വീട്ടുപകരണങ്ങൾ നന്നാക്കുന്ന മാനുവലാണ് വീട്ടിലെ വയറിംഗ് ജോലികൾ നടത്തിയത് . സ്വന്തമായി ടോർച്ചും നിർമിച്ചു.
ഇനി മാനുവൽ പറയുന്നത് കേൾക്കാം- " അമ്മച്ചിയും അച്ചാച്ചനും ചെറുപ്പത്തിലേ കൃഷിക്കാരാണ്. അവരെ കണ്ടാണ് ഞാൻ കൃഷി പഠിച്ചത്. അമ്മ നേരത്തെ സെന്റ് ജോസഫ്സ് എന്ന പേരിൽ ഇവിടെയൊരു ചെടി-പച്ചക്കറി നഴ്സറി നടത്തിയിരുന്നു. വലതുകൈയ്ക്ക് വാതം വന്നതോടെ നഴ്സറി പൂട്ടിപ്പോകുന്ന അവസ്ഥവന്നു. എനിക്കിനി മണ്ണുനിറയ്ക്കാനും വളമിടാനും ചെടികൾ പരിപാലിക്കാനും കഴിയില്ല, നിന്നെക്കൊണ്ടു ചെയ്യാൻ പറ്റ്വോടാ- എന്ന് അമ്മ ചോദിച്ചു. ഞാനന്ന് ആറാം ക്ളാസിൽ പഠിക്കുകയാണ്. അമ്മയുടെ ചോദ്യം സന്തോഷത്തോടെ അന്ന് ഏറ്റെടുത്തതാണ്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അച്ചാച്ചൻ പയറിനും മറ്റും തടമെടുത്തുതരും, ഞാൻ നടും. പന്തൽകെട്ടലും വളമിടലുമെല്ലാം ഞാൻതന്നെ ചെയ്യും. പച്ചക്കറി വിറ്റുകിട്ടുന്ന പൈസ അച്ചാച്ചനും അമ്മയ്ക്കും കൊടുക്കും. ഞാൻ ചോദിക്കുന്നതൊക്കെ അവർ വാങ്ങിത്തരും. രണ്ടു പ്രാവശ്യമായി രണ്ടു സൈക്കിൾ വാങ്ങിത്തന്നു. അച്ചാച്ചന്റെ വാഴകൃഷി നഷ്ടത്തിലായാലെന്താ എന്റെ പയർകൃഷി ലാഭത്തിലാണല്ലോ- മുഖത്ത് നിറചിരി.
പുല്ലുവെട്ടിയന്ത്രത്തിനുശേഷം മണ്ണുകുഴിക്കുന്ന യന്ത്രം സ്വന്തമായി നിർമിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ ഈ കൊച്ചുമിടുക്കൻ. വലതുകൈയ്ക്ക് സ്വാധീനമില്ലാത്ത അമ്മയ്ക്കായാണ് പുതിയ യന്ത്രം നിർമിക്കുന്നത്. കൃഷി എന്റെ ജീവനാണ്, വലുതായാൽ ഒരു വലിയ കൃഷിഫാം തുടങ്ങണം- ഇതൊക്കെയാണ് മാനുവലിന്റെ കൊച്ചുകൊച്ചു മോഹങ്ങൾ.
സൗജന്യമായി പച്ചക്കറി
വാളംതോടിൽ നിന്ന് 20 കിലോമീറ്റർ അകലെ തിരുവന്പാടിയിലാണ് മാനുവൽ പഠിക്കുന്നത്. അടുത്ത് സ്കൂളുകളുണ്ടായിട്ടും സേക്രഡ് ഹാർട്ട് സ്കൂളിനോടുള്ള അടരാത്ത സ്നേഹമാണ് കാരണം. ജ്യേഷ്ഠൻ വിക്ടർ ജോസഫ് എന്ന അപ്പു തിരുവന്പാടി ഇൻഫന്റ് ജീസസ് സ്കൂളിലാണ് പഠിച്ചത്. അന്ന് ചേട്ടന്റെ കൈയിൽതൂങ്ങി പോയിത്തുടങ്ങിയതാണ്.
സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നിന്ന് കഴിഞ്ഞവർഷം ഹൈസ്കൂളിലേക്ക് പറിച്ചുനട്ടപ്പോഴും അധ്യാപകരുടെ നിറഞ്ഞ പിന്തുണ തുടരുന്നതിനാൽ തിരുവന്പാടിയെ വിട്ടുപോകാൻ മനസുവന്നില്ല. പത്ത് എ പ്ളസോടെ പത്താം ക്ളാസ് പാസായ ചേട്ടനിപ്പോൾ കോഴിക്കോട് റഹ്മാനിയ സ്കൂളിൽ പ്ളസ് വണിനു പഠിക്കുന്നു.
കുട്ടികർഷകനു സർവപിന്തുണയുമായി ഹെഡ്മാസ്റ്റർ കെ.എം. സണ്ണി, കാർഷിക ക്ളബ് കൺവീനറും സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനുമായ ജയിംസ് ജോഷി, ഫിലോമിന ടീച്ചർ തുടങ്ങിയവർ ഉണ്ട്. രാവിലെ ഏഴിന് വീട്ടിൽനിന്നു പുറപ്പെടുന്ന മാനുവൽ സന്ധ്യയോടെയേ സ്കൂളിൽനിന്ന് മടങ്ങിയെത്താറുള്ളൂ. അവധിദിവസങ്ങളിലെല്ലാം കൃഷിയിൽ വ്യാപൃതനാകും.
അധ്യാപകനായ ജെയിംസ് ജോഷിയാണ് മാനുവലിന്റെ മെൻഡർ. ഞാൻ അവനിലൊരു അസാധാരണ കർഷകപ്രതിഭയെ കാണുന്നു. കടുത്ത വേനലിൽ പച്ചക്കറി കൃഷിക്ക് സ്വന്തമായി തുള്ളിനന സംവിധാനം ഏർപ്പെടുത്തിയ അവന്റെ ജാഗ്രത എന്നെ അദ്ഭുതപ്പെടുത്തി. പലതരം കഴിവുകൾക്കുപുറമെ അവന്റെ പാചകനൈപുണ്യം ഞങ്ങളെ അദ്ഭുതപ്പെടത്തുന്നു. സ്കൂൾ കാർഷിക ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായ അവനെ സ്കൂളിലെ ഏറ്റവും മികച്ച കുട്ടിക്കർഷകനായി തെരഞ്ഞെടുത്ത് കഴിഞ്ഞ ദിവസം ആദരിച്ചു.
ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഞങ്ങളും എഴുപതോളം വിദ്യാർഥികളും ഈയടുത്ത് അവന്റെ തോട്ടം സന്ദർശിച്ചു. അവനുണ്ടാക്കിയ കറികളുടെ രുചി വീണ്ടും അദ്ഭുതപ്പെടുത്തി. എല്ലാവർക്കും കൈനിറയെ പച്ചപ്പയർ തന്നാണ് അവൻ ഞങ്ങളെ യാത്രയാക്കിയത്- ജയിംസ് ജോഷി മാസ്റ്റർ പറഞ്ഞു.
തോട്ടം സന്ദർശിക്കാൻ വരുന്നവർക്കെല്ലാം സൗജന്യമായി പച്ചക്കറി നൽകിയാൽ വരുമാനം കുറയില്ലേ- എന്ന ചോദ്യത്തിന് തങ്കുവിനും മാതാപിതാക്കൾക്കും ഉത്തരമുണ്ട്. " കൊടുക്കുവിൻ; എന്നാൽ നിങ്ങൾക്ക് കിട്ടും; അമർത്തി കുലുക്കി നിറഞ്ഞു കവിയുന്ന നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അതേ അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. ' - ഇതാണാ ഉത്തരം.
ബാബു ചെറിയാൻ
ഫോർവേഡാണ് അൾത്താരയിൽ
കളിക്കളത്തിലെ കാൽപ്പന്തു കളി വഴിമാറിയപ്പോൾ പിന്നെ ആതുരസേവനം. അതു വഴിതുറന്നത് അൾത്താരയിലേക്ക്. ഫുട്ബോളിനെ പ്രണ
കൊറോണ സ്മരണയിൽ കൊളോസിയം
വിശുദ്ധ നഗരിയായ റോമിന്റെ അഭിമാനസൗധങ്ങളാണു സെന്റ് പീറ്റേഴ്സ് ബസിലിക്കയും വിശ്വപ്രസിദ്ധമായ കൊളോസിയവും. ഓരോ വർഷവും
ഡാ.., Arjyou നീ പൊളിയാണ് ബ്രോ...
രുചികരമായ ’ടിക് ടോക് റോസ്റ്റു’കളുമായി സൈബർലോകത്തിന്റെ ശ്രദ്ധനേടുകയാണ് അർജുൻ സുന്ദരേശൻ എന്ന ചെറുപ്പക്കാരൻ. ഏ
വരട്ടെ നാട്ടുപച്ച
രണ്ടാംലോകമഹായുദ്ധകാലത്ത് ഒരു നേരത്തെ കഞ്ഞിക്ക് അരിയില്ലാതെ തിരുവിതാകൂറും കൊച്ചിയും മലബാറും മുണ്ടുമുറുക്കിയുടു
ദശപുഷ്പാലംകൃത കുടുംബം
മനുഷ്യർ മുറികളിലൊതുങ്ങിയ ഈ വൈറസ് കാലം മനസിൽ മാറ്റങ്ങൾക്കും അവസരം ഒരുക്കിയിരിക്കുന്നു. കുടുംബത്തിൽ ദശപുഷ്പാലം
ആശുപത്രിയിൽനിന്നിറങ്ങി, ഇനി ജനങ്ങൾക്കിടയിൽ
കൊറോണക്കിടക്കയിൽ ഒൻപതു ദിവസം ചികിത്സയിലായിരുന്ന എനിക്ക് ലോഡി മേജർ ആശുപത്രിയിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഒരു
കോവിഡ് കാലം നൽകുന്ന സന്ദേശം
ലോകം ഒരിക്കലും അനുഭവിക്കാത്ത ഒരു ഭയത്തിലൂടെ കടന്നുപോവുന്ന കാലഘട്ടത്തിലാണ് ക്രൈസ്തവർ ഇക്കുറി ഉയിർപ്പുതിരുനാൾ ആഘോ
കാൽവരിയിലെ കാവ്യനീതി
ലോകത്തിന്റെ മുഴുവന് പാപങ്ങളും ഏറ്റെടുത്തുകൊണ്ട് ദൈവപുത്രന് കുരിശില് തന്റെ ജീവിതം ഹോമിച്ചു. പക്ഷെ മരണത്തിന്റെ മ
മുകളിലത്തെ മുറി
ഫെബ്രുവരി മാസത്തിലായിരുന്നു അത്. ജറുസലേമിന്റെ തെരുവുകൾ ശബ്ദയമാനമായിരിക്കുന്നു. പലവിധ ഭാഷകൾ സംസാരിക്കുന്ന വിശു
ജീവിതത്തിലെ ഓശാനകൾ
കഴിഞ്ഞവർഷത്തെ ഓശാനഞായറിന് പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ടു കുരുത്തോലകൾ വാങ്ങിയിരുന്നു. മറ്റൊന്നിനുമായിരുന്നില്
വീട്ടിലേക്കുള്ള വഴികൾ
"മനുഷ്യനെ സന്തോഷമായി കാണാൻ ദൈവം ആഗ്രഹിക്കുന്നു. എവിടെ പ്രത്യാശയുണ്ടോ, അവിടെ ജീവിതമുണ്ട്. അത്തരം നിമിഷങ്ങളിൽ എനിക്
ജീവിക്കുന്ന പ്രതീക്ഷ
നിരാശയിൽ ഞാൻ സ്വർഗത്തിലേക്കു മിഴിയുയർത്തി.. രാത്രിയുടെ ഇരുട്ടിലേക്കു നിന്റെ നാമം വിളിച്ചുപറഞ്ഞു... അപ്പോൾ ഇരുട്ടില
വൈറസ്
ലോകമഹായുദ്ധങ്ങളേക്കാള് ചരിത്രഗതിയെ മാറ്റിമറിക്കുന്ന കൊറോണ വൈറസ് മനുഷ്യന്റെ നിസാരതയും നിസഹായതയും ഓർമിപ്പിക്കു
കണ്ടുപഠിക്കരുതേ, ഈ "മാതൃക'
തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങൾ.. ഏതാനും ആഴ്ചക
കൊറോണയിൽ കൊഴിയുന്നതല്ല ക്രൈസ്തവ വിശ്വാസം
മതങ്ങൾ അനാവരണം ചെയ്യുന്നത് അതിഭൗതിക ജ്ഞാനവും ശാസ്ത്രം അനാവരണം ചെയ്യുന്നത് പരീക്ഷണ നിരീക്ഷണങ്ങളിലൂന്നിയ സ്വാഭാവി
റേഡിയോയുടെ 100 വർഷങ്ങൾ
ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ചിട്ട് നൂറു വർഷം തികയുകയാണ്. പറയുന്നത്, ഓൾ ഇന്ത്യ റേഡിയോയുടെയോ, ആകാശവാണിയുടെയ
ഓണപ്പാട്ടല്ല, കൊറോണപ്പാട്ട്!
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നു പറയാറുണ്ട്. ഇതതല്ല. കൊറോണയ്ക്കിടയ്ക്ക് പാട്ടുകച്ചവടമാണ്. പകുതി തമാശ, ബാക്കി പ
ചൈനയിലെ ലാസ് വെഗസ്
ചൈനയിലെ മക്കാവുവിൽ ടൂറിസ്റ്റുകൾ പല രാജ്യങ്ങളിൽ നിന്ന് വരാറുണ്ട്. ലോകത്തിലെ പേരുകേട്ട ചൂതാട്ട കേന്ദ്രമായി മാറിയിരി
രോഗം തോൽക്കും, സംഗീതം കൂട്ടുനിന്നാൽ
എഴുപതാം വയസിൽ പിയാനോയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന ഒരു ഡോക്ടറുണ്ട് തൃശൂരിൽ. ഒരു നിമിഷംപോലും പാഴാക്കാൻ ഇല്ലാത്തത
"വരാന്ത'യിലെ സാഹിത്യചർച്ചകൾ
2015 സെപ്തംബർ മാസത്തിലെ നല്ല മഴയുള്ള ഒരു ദിവസത്തെ ഉച്ച തിരിഞ്ഞ നേരം. സ്ഥലം, കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂറി

സാഹിത്യ-സിനിമാ നഭസിലെ ഗന്ധർവ്വ സാന്നിധ്യം; പത്മരാജൻ
മലയാള സിനിമയുടെ ഏറ്റവും സുവർണകാലമായിരുന്ന1970 കളിലും 1980കളിലും മലയാളത്തിലെ മുഖ്യധാര സിനിമയിൽ സമാന്തരമായ ഒരു ശാ
സംഗീതമാണ് എന്റെ സ്നേഹം
ഇന്ത്യക്കെതിരേ ബോംബ് വർഷിച്ചയാളുടെ മകൻ- അയാൾക്കുള്ള വിശേഷണം ഒറ്റനാൾകൊണ്ട് അങ്ങനെയായി! അതുവരെ ആ മകൻ വർഷിച്ച സം
നീലാകാശം പച്ചഭൂമി
കണ്ടാലും കണ്ടാലും മതിവരാത്ത ഇടുക്കിയുടെ കാഴ്ചകളെ വായനക്കാർക്കു പരിചയപ്പെടുത്തുന്ന വിവരണത്തിന്റെ അവസാനഭാഗം. ഇ
വർഷം മുഴുവൻ സഞ്ചാരികളെ വരവേറ്റ് മറയൂർ മലനിരകൾ
കേരളത്തിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽനിന്നും വ്യത്യസ്തമായി വർഷംമുഴുവൻ ആകർഷണീയമാണ് മറയൂർ മലനിരകൾ. പശ്ചി
സ്നേഹത്തിന്റെ പറുദീസ
ആനയെ വാങ്ങാമെങ്കിൽ തോട്ടികൂടി വാങ്ങിക്കൂടേ... ആളുകൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത് സ്വാഭാവികം. വിദേശ മലയാളിയും തൊടുപുഴ
അങ്ങനെ, ഭാസ്കരേട്ടൻ ഡ്രമ്മറായി!
എങ്ങനെയാന്നറിയില്ല, എനിക്ക് താളം ശരീരത്തിലും മനസിലും നല്ലോണം ഉണ്ട്. കൗണ്ട് ഒന്നും വേണ്ട. പാട്ടുകേട്ടാൽ എവിടെനിന്നു വേ
അമൃതംഗമയ
കഴിഞ്ഞ 15 വർഷമായി ഹ്യൂമൻലൈഫ് ഇന്റർനാഷണലിലൂടെ ജീവന്റെ അംബാസഡറായ ഡോ. ലിഗായ അകോസ്റ്റയുടെ നാടകീയമായ ജീവിതം ഇ
ഒരേയൊരു ആബേലച്ചൻ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ...
ഗാനഗന്ധർവൻ പാടി അനശ്വരമാക്കിയ ഈ പാട്ടുവരികൾ
എന്റെ ഗുരുനാഥൻ!
ഇന്നത്തെ ഹാർമണിയിൽ എത്തുന്നത്
ഒരു അതിഥി എഴുത്തുകാരനാണ്. മഹാനായ
ഗുരുനാഥന് ജന്മദിനവേളയിൽ ആശംസകൾ നേർന
സർവോദയം കുര്യൻ
എറണാകുളം ഞാറയ്ക്കൽ സ്വദേശിയായ കുര്യൻ അന്നാട്ടുകാർക്കൊക്കെ കുര്യൻചേട്ടനാണ്. തൂവെള്ള വസ്ത്രം ധരിച്ച് മുഖം നിറയെ പുഞ്
Latest News
എന്നാലും നീ ഇത്രക്കാരനായിരുന്നോ! ഇൻസ്റ്റഗ്രാമിലെ സുഹൃത്തുമൊത്ത് തൃശൂരുകാരി വർക്കലകാണാനിറങ്ങി;
പുതുക്കിയ മദ്യവില ഇന്നുമുതൽ; കൂട്ടിയത് 10 മുതൽ 50 രൂപവരെ;
കാലത്തിനുമപ്പുറം ഈ ധാര
ഒച്ച കേൾക്കാതെ സൂക്ഷിക്കേണ്ട
ഗ്രോസറി ലിസ്റ്റുമായി ഇനി കടയിലേക്ക് പോകണ്ട; എല്ലാം വൻവിലക്കുറവിൽ ആമസോണിലുണ്ട്

Top