ബംഗളൂരു: മികച്ച സംരംഭകയ്ക്കുള്ള ദേശീയ വനിതാ നേതൃപുരസ്കാരം മലയാളിയായ ശശിലേഖ നായർക്ക്. ലഖോട്ടിയ ഗ്രൂപ്പിന്റെ കീഴിലുള്ള ഓർപിറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 26ന് കോൽക്കത്തയിൽ നടന്ന ചടങ്ങിൽ ശശിലേഖ നായർ അവാർഡ് ഏറ്റുവാങ്ങി.
ബംഗളൂരുവിൽ സ്ഥിരതാമസമായ ശശിലേഖ നിലവിൽ തിരുവനന്തപുരം ടെക്നോപാർക്കിൽ ഐക്യു മെട്രിക്സ് ഇൻഫോവേയ്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. 2018ലെ മിസിസ് ഇന്ത്യ കേരള വിജയിയും മിസിസ് ഏഷ്യ ചാമിംഗ് വിജയിയും കൂടിയാണ് ശശിലേഖ. ബംഗളൂരു ഐബിഎം ജീവനക്കാരനായ രാജീവ് കുമാർ പിള്ളയാണ് ഭർത്താവ്. മക്കൾ സ്വാതി, ജാൻവി.