ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ഏഴാമത് വാർഷിക ജനറൽ ബോഡിയും സർഗസൗരഭവും ഉൾപ്പെടുന്ന കുടുംബസംഗമം ഈമാസം 12 ന് വൈകുന്നേരം 3.30 മുതൽ 7.30 വരെ എസ്ജി പാളയയിലെ ക്രൈസ്റ്റ് കന്നഡ സ്കൂളിൽ നടക്കും.
കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും തുടർന്നുള്ള അത്താഴവിരുന്നും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അഡ്വ. മെന്റോ ഐസക്, സെക്രട്ടറി മധു കലമാനൂർ എന്നിവർ അറിയിച്ചു.