ബംഗളൂരുവിൽ ലിംഗ സമത്വത്തിനു പ്രാധാന്യം നൽകി കൂട്ടയോട്ടം
Tuesday, January 7, 2020 4:48 PM IST
മൈസുരു: ലിംഗ സമത്വത്തിനു പ്രാധാന്യം നൽകി ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ട ഗ്രൂപ്പ് "റണ്ണിംഗ് റോഡീസ്' ബംഗളൂരുവിൽനിന്നും മൈസൂരുവിലേക്ക് കൂട്ടഓട്ടം സംഘടിപ്പിച്ചു.

ശനി വൈകുന്നേരം 3.30 ന് ബംഗളുരൂവിൽനിന്ന് ആരംഭിച്ച കൂട്ടഓട്ടം 148 കിലോമീറ്റർ ദൂരം പിന്നിട്ട് ഞായർ വൈകുന്നേരം 3.30ന് മൈസൂർ പാലസിൽ അവസാനിച്ചു. 18 മണിക്കൂർ കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് നടത്തിയ യാത്ര 24 മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. 28 പേർ പങ്കെടുത്ത കൂട്ടഓട്ടത്തിൽ 9 വനിതകളും ഉണ്ടായിരുന്നു.

സമൂഹത്തിൽ അതിർവരന്പുകളില്ലാതെ പെൺകുട്ടികൾ എല്ലാവരേയും പോലെ തന്നെ തുല്യരാണെന്ന ശക്തമായ സന്ദേശമാണ് ഈ കൂട്ട ഓട്ടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റണ്ണിംഗ് റോഡീസ് ഗ്രൂപ്പ് സ്ഥാപകൻ ഗുർലീൻ സിംഗ് പറഞ്ഞു.