ബംഗളൂരു: കേരളസമാജം യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന തൊഴില്‍ മേള ഒക്ടോബര്‍ ആറിന് ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളീനികേതന്‍ കാമ്പസില്‍ നടക്കും .
രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. അഗസ്ത്യ ചാരിറ്റബിള്‍ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തുന്ന തൊഴില്‍ മേളയില്‍ അന്‍പതിലധികം കമ്പനികള്‍ പങ്കെടുക്കും. ഐടി, നോണ്‍ ഐടി, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, സോഫ്റ്റ്വെയര്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബിപിഒ എന്നീ വിവിധ മേഖലകളില്‍ ഉള്ള ഒഴിവുകളിലേക്കാണ് മേളയില്‍ റിക്രൂട്ട്മെന്റ് നടക്കുക. പ്രവൃത്തിപരിചയമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും അവസരങ്ങ ളുണ്ടാകും.
എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദക്കാര്‍ക്ക് വരെ മേളയില്‍ പങ്കെടുക്കാമെന്ന് യൂത്ത് വിംഗ് ചെയര്മാന് സുധീഷ് പരമേശ്വരന്, കണ്‍വീനര്‍ ജയപ്രകാശ്, രക്ഷാധികാരി അനീഷ് കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക് 9980214430, 9916090178