ബംഗളൂരു: രാജ്യത്ത് വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരു ഒന്നാമത്. പ്രമുഖ എജ്യുക്കേഷൻ കണ്‍സൾട്ടൻസി നടത്തിയ സർവേയിലാണ് ബംഗളൂരു നേട്ടം കൈവരിച്ചത്. സർവകലാശാലകളുടെ നിലവാരം, നഗരത്തിലെ ജനസംഖ്യയും വിദ്യാർഥികളും തമ്മിലുള്ള അനുപാതം, ജീവിതനിലവാരം തുടങ്ങി ആറോളം ഘടകങ്ങളാണ് സർവേയിൽ പരിശോധിച്ചത്. മുംബൈ, ഡൽഹി, ചെന്നൈ എന്നീ നഗരങ്ങളാണ് പട്ടികയിൽ ബംഗളൂരുവിനു തൊട്ടുപിന്നിൽ.
അതേസമയം, ആഗോളതലത്തിലുള്ള നഗരങ്ങളിൽ ബംഗളൂരു 81ാം സ്ഥാനത്താണ്. ലണ്ടൻ നഗരമാണ് ഈ ഗണത്തിൽ ഒന്നാം സ്ഥാനത്ത്. ടോക്യോ, മെൽബണ്‍, മ്യൂണിച്ച്, ബെർലിൻ നഗരങ്ങളാണ് തൊട്ടുപിന്നിലായി സ്ഥാനംപിടിച്ചത്. ബംഗളൂരുവും മുംബൈയും (85) മാത്രമാണ് ആദ്യനൂറിൽ ഇടംപിടിച്ച ഇന്ത്യൻ നഗരങ്ങൾ. പട്ടികയിൽ ഡൽഹി 113ാമതും ചെന്നൈ 115ാമതുമാണ്.