ബംഗളൂരു: കർണാടക മലയാളി കോണ്‍ഗ്രസിൻറെ പ്രളയ ദുരിതാശ്വാസത്തിൻറെ ഭാഗമായി വാങ്ങിയ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും വയനാട് മാനന്തവാടിയിൽ വ്യാപാരസദനിൽ എത്തിയ അറുപതോളം കുടുംബങ്ങൾക്ക് നൽകി.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം സുനിൽ പാലിയ്ക്കൽ, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി പ്രസിഡൻറ് അസീസ്, പ്രാദേശിക കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, ഐൻടിയുസി നേതാക്കൾ എന്നിവർ പങ്കെടുത്തു. കഐംസി സംസ്ഥാന പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ, വർക്കിംഗ് പ്രസിഡൻറുമാരായ ബോബി ഓണാട്ട്, ഗോപിനാഥ്, ട്രഷറർ മിഥുൻ പീറ്റർ, ജനറൽ സെക്രട്ടറി വർഗീസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.