ബംഗളൂരു: വിജയദശമിയോടനുബന്ധിച്ചു സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വിദ്യാരംഭവും പുസ്തക, വാഹന പൂജകളും നടന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ അനിൽ കുമാർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.
പൂജകൾക്ക് മേൽശാന്തി ശിവരാമൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കൺവീനർ പി.രാമചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ ഒ.കെ. മുകുന്ദൻ, സെക്രട്ടറി ടി.ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.