ബംഗളൂരു: കേരളാ എൻജിനിയേഴ്സ് അസോസിയേഷൻ ബംഗളൂരുവിന്റെ പുതുവത്സരാഘോഷം ഇന്ദിരാനഗറിലെ നയൻ മാർക്സ് ഹോട്ടലിൽ നടന്നു. പ്രസിഡന്റ് തോമസ് വെങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അർജുൻ സുന്ദരേശൻ പ്രസംഗിച്ചു.
ആഘോഷത്തിനു ശേഷം നാല്പതു പേരുടെ മാനേജിംഗ് കമ്മിറ്റി യോഗവും നടന്നു. ഇന്റർ അലുമ്നി ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 29നു നടത്താനും യോഗം തീരുമാനിച്ചു.