ബംഗളൂരു: അറുപതു വയസിനു മുകളിൽ പ്രായമുള്ളവർക്കായി മംഗളൂരുവിൽ നടന്ന പ്രഥമ കർണാടക സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ നാല് മെഡലുകളുമായി തിളങ്ങി മലയാളി താരം സി.പി.എൽ. ദാസ്.
ജാവലിൻ ത്രോ, ട്രിപ്പിൾ ജംപ്, മിക്സ് റിലേ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ലോംഗ് ജംപിൽ രണ്ടാം സ്ഥാനവുമാണ് ദാസ് കരസ്ഥമാക്കിയത്. കൊല്ലം തെക്കുംഭാഗം സ്വദേശിയായ സി.പി.എൽ. ദാസ് ബംഗളൂരു മത്തിക്കരെയിൽ സ്ഥിരതാമസമാണ്.
കർണാടക മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ നാലിനും അഞ്ചിനുമായി മംഗളൂരു മംഗള സ്റ്റേഡിയത്തിലാണ് മാസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.