ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ 2020 ജനുവരി 12ന് നടക്കുന്ന വാർഷിക ജനറൽ ബോഡിയുടെയും സർഗസൗരഭത്തിന്റെയും ആസൂത്രണത്തെ കുറിച്ചുള്ള പ്രവർത്തകസമിതി യോഗം ഞായറാഴ്ച രാവിലെ 10:30 മുതൽ 12 വരെ അസോസിയേഷൻ ഓഫീസിൽ നടക്കും.
സർഗസൗരഭത്തിന്റെ ഭാഗമായി നടത്തുന്ന വിവിധ കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് യോഗത്തിൽ പേരുനൽകാൻ അവസരമുണ്ട്.
എല്ലാ വിംഗിന്റെയും ഔദ്യോഗിക ഭാരവാഹികളെയും യോഗത്തിൽ തെരഞ്ഞെടുക്കും.
കലാപരിപാടികളിൽ പങ്കെടുക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി മധു കലമാനൂർ അറിയിച്ചു.
ഫോൺ: 9845181132 (മധു കലമാനൂർ), 9538794488 (ഷിബു ശിവദാസ്), 9902953336 (അജയ് കിരൺ),
8147386195 (പ്രഫ. ബീന)