അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ടർമാർ ആവുന്നതൊക്കെ ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവളുടെ മാതാപിതാക്കൾ ഇരുവരും അധ്യാപകരാണ്. ജസ്റ്റിൻ ജോസഫ് എന്ന അയാൾ കോളജിലും സുജു എന്ന അയാളുടെ ഭാര്യ ഹയർസെക്കൻഡറിയിലു മാണ് പഠിപ്പിക്കുന്നത്.
മക്കളിൽ രണ്ടാമത്തെ ആളാണ് അവൾ. അവർക്ക് മക്കൾ മൂന്നു പേരാണ്. മിടുക്കിയായിരുന്നു അവൾ. മെഡിക്കൽ എൻട്രൻസിൽ ആദ്യംതന്നെ കടന്നുകൂടി മെറിറ്റിൽ തന്നെ അഡ്മിഷൻ നേടിയവളാണ് അവൾ. മാതാപിതാക്കളുടെ വലിയ പ്രതീക്ഷയായിരുന്ന ജിന്റ എന്ന അവൾക്ക് എന്താണ് പറ്റിയതെന്ന് അറിയാൻ വായനക്കാർക്ക് ആഗ്രഹമുണ്ടാകും. ജിന്റയെപ്പോലെ ഒരു പെൺകുട്ടിയും വഴിതെറ്റിപ്പോകാതിരിക്കാൻ അവളുടെ മാതാപിതാക്കളുടെ അനുമതിയോടും അഭ്യർത്ഥനയോടും കൂടിയാണ് ഞാൻ അവളുടെ ജീവിത കഥ എഴുതുന്നത്.
ജിന്റ വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു. സ്കൂളിലെ അധ്യാപകർക്ക് എല്ലാവർക്കും പ്രിയപ്പെട്ട വിദ്യാർഥിയായിരുന്ന അവൾ പഠനത്തിൽ എപ്പോഴും മുന്നിൽ തന്നെയായിരുന്നു. പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും കാര്യത്തിൽ അവളെ ആർക്കും പഴിക്കാൻ കഴിയുമായിരുന്നില്ല. മെഡിക്കൽ കോളജിൽ രണ്ടാംവർഷം പഠിക്കുമ്പോഴാണ്
'ഇതരമതവിശ്വാസിയായ തന്റെ സഹപാഠി വഴി സോഫ്റ്റ് വെയർ എൻജിനിയറായ അസീസിനെ അവൾ പരിചയപ്പെടുന്നത്.
ആകർഷകമായ പെരുമാറ്റവും ആകാരഭംഗിയും ഉണ്ടായിരുന്ന അസീസിനെ ജിന്റയ്ക്ക് ഇഷ്ടമായി. ആ അടുപ്പം ആഴമായ പ്രേമത്തിലേക്ക് ഇരുവരെയും നയിക്കാൻ കാലതാമസം ഉണ്ടായില്ല. തുടക്കത്തിൽ മെഡിക്കൽ പഠനത്തിൽ നന്നായി ശ്രദ്ധിച്ചിരുന്ന ജിന്റ സാവധാനം അക്കാര്യത്തിൽ പിന്നോക്കം പോകാൻ തുടങ്ങി. അവളിൽ ഉണ്ടായ മാറ്റം ശ്രദ്ധിച്ച ചില അധ്യാപകരാണ് കാര്യം പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
വിവാഹം കഴിച്ചോളാം എന്ന വാഗ്ദാനത്തിൻമേൽ അസീസ് ജിന്റയുമായി പല തവണ പലയിടങ്ങളിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ട് എന്ന കാര്യം അവൾ തന്നെയാണ് തന്റെ അധ്യാപകരോടും മാതാപിതാക്കളോടും പറഞ്ഞത്. മകളുടെ വായിൽ നിന്ന് കേട്ട ആ ഒരു കാര്യം അവർക്ക് ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല. അതോടെ ജിന്റയുടെ പഠനം മുടങ്ങി. അവൾ ആകെ നിരാശയായി.
അത്തരം ഒരു ദിനത്തിലാണ് മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന നേരത്ത് ഈ ഒരു കടുംകൈ ചെയ്യാൻ അവൾക്ക് തോന്നിയത്. ജിന്റയുടെ പ്രേമം സാധാരണ ഒരു പ്രേമം ആയിരുന്നില്ല. ഗൂഢലക്ഷ്യത്തോടെയുള്ള പ്രണയക്കുരുക്കിന്റെ ഭാഗമായി രുന്നു. അക്കാര്യം അവൾ മനസിലാക്കിയപ്പോഴേക്കും അവൾക്ക് തന്റെ ജീവിതം കൈവിട്ടു പോയിരുന്നു. അസീസ് ജിന്റയ്ക്ക് വിവാഹ വാഗ്ദാനം നൽകിയെങ്കിലും അയാൾ അവൾക്കു മുൻപിൽ നിരത്തിയത് വ്യവസ്ഥകളുടെ നീണ്ട ഒരു നിരയായിരുന്നു.
തന്റെ പഠനം മാത്രമല്ല ജീവിതവും തനിക്ക് നഷ്ടമായിരിക്കുന്നു എന്ന് തോന്നിയ നിരാശയുടെ നിമിഷങ്ങളിലാണ് ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് അവൾക്കു തോന്നിയത്. കോളജ് കാമ്പസുകളിൽ പണ്ട് നിലനിന്നിരുന്ന പക്വമായ സൗഹൃദം ഇന്ന് അപക്വമായ പ്രേമത്തിനും ഇതുപോലെയു ള്ള ചതിക്കുഴികൾക്കും വഴിമാറിയിരിക്കുന്നു. ജിന്റയെപ്പോലുള്ള പെണ്മക്കളുടെ ജീവിതം കരിന്തിരി കത്താതെ ഇരിക്കുവാൻ അവളുടെ മാതാപിതാക്കളെ പോലെയുള്ളവർ ജാഗ്രത കാട്ടിയേ മതിയാകൂ.
മക്കൾ ജീവിക്കുന്ന സാഹചര്യങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് തിരിച്ചറിവ് നൽകി മുൻകരുതലുകൾ എടുക്കാൻ അവരെ മാതാപിതാക്കൾ പരിശീലിപ്പിച്ചേ മതിയാകു. സ്വന്തം കൂട്ടുകാരിലും സഹപാഠികൾക്കിടയിലും ചതിക്കുഴി തോണ്ടുന്നവർ ഉണ്ടെന്ന തിരിച്ചറിവ് മക്കൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. മാതാപിതാക്കൾ അറിയാത്ത പരിചയവും സൗഹൃദവും വിനാശത്തിന് കാരണമാകും എന്ന തിരിച്ചറിവ് വീടിന്റെസുരക്ഷിത വലയം വിട്ട് പഠനത്തിനും ജോലിക്കും ആയി പുറത്തേക്ക് പോകുന്ന മക്കൾക്ക് പ്രത്യേകിച്ച് പെൺമക്കൾക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
സിറിയക് കോട്ടയിൽ