ന്യൂഡൽഹി: ആര്‍കെ പുരം സെന്റ് പീറ്റേര്‍സ് പള്ളിയിലെ പഴയതും പുതിയതുമായ കൊയര്‍ മെംബേര്‍സ് ഒരുമിച്ചു ഈ കൊറോണ കാലത്ത് പെന്തക്കോസ്താ ദിനത്തിൽ പരിശുദ്ധാത്മാവിനോട് പ്രാര്‍ഥിക്കുന്ന മനോഹര ഗാനം "പെന്തക്കുസ്ത' ആൽബം പ്രകാശനം ചെയ്തു.
കൊയര്‍ മാസ്റ്റര്‍ സിജോ ചേലേക്കാട്ടിന്റെ നേതൃത്വത്തിലാണ് ഗാനം അണിയിച്ചൊരുക്കിയത്. പീറ്റര്‍ ചേരാനല്ലൂര്‍, രചന, ബ്രദര്‍ റെജി കൊട്ടാരത്തില്‍ എന്നിവരാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇടവകാംഗങ്ങള്‍ കൊറോണ കാലത്തു കാഴ്ചവച്ച സല്‍പ്രവര്‍ത്തികളുടെ ഓര്‍മകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്