ന്യൂ ഡൽഹി: പ്രവാസി ലീഗൽ സെൽ അമേരിക്ക ചാപ്റ്റർ കൺട്രി ഹെഡായി അഡ്വ. മാത്യു മാപ്ലേറ്റിനെ നിയമിച്ചു. പ്രവാസി ലീഗൽ സെല്ലിന്റെ സന്നദ്ധ സേവനങ്ങൾ കൂടുതൽ പ്രവാസി ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി പുതിയായതായി ആരംഭിച്ച പ്രവാസി ലീഗൽ സെൽ അമേരിക്ക ചാപ്റ്ററിന്റെ രൂപീകരണവുമായി ബദ്ധപ്പെട്ടാണ് അഡ്വ. മാത്യുവിന്റെ നിയമനം.
ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന അഡ്വ. മാത്യു, അമേരിക്കയിൽ അഭിഭാഷകനും ടാക്സ് കൺസൾട്ടന്റുമാണ്. ഇന്ത്യയിൽ ഫെഡറൽ ബാങ്കിൽ 28 വർഷത്തെ പ്രവർത്തി പരിചയവും ഇദ്ദേഹത്തിനുണ്ട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്