ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമൂഹികാകലം പാലിച്ച് ഫരീദാബാദ് രൂപതയിലെ മതബോധന വകുപ്പിന്റെ ഹെഡ്മാസ്റ്റർമാരും പ്രൊമോട്ടർമാരും അഭിവന്ദ്യ മെത്രാപ്പോലിത്താ കുറിയാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ വീഡിയോ കോണ്‍ഫറൻസിലൂടെ ഒരുമിച്ചു കൂടി. ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ, വികാരി ജനറാൾ മോണ്‍. ജോസ് വെട്ടിക്കൽ, രൂപതാ പിആർഒ. ഫാ. ജിന്േറാ, കാറ്റക്കിസം ഡയറക്ടർ ഫാ. സാന്േറാ പുതുമനçന്നത്ത്, സെക്രട്ടറി റജി തോമസ് എന്നിവരും 53 അധ്യാപക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ ആമുഖ സന്ദേശത്തിനുശേഷം ഓരോ ഇടവകകളിലും æകുട്ടികൾക്കായി നടത്തപ്പെടുന്ന വിവിധ പരിപാടികളെക്കുറിച്ച് എല്ലാ പ്രതിനിധികളും വിശദീകരിച്ചു. ഇടവക തലത്തിൽ നടത്തപ്പെടൂന്ന ജീവ കാരുണ്യ പദ്ധതികളൂം അറിയിച്ചു. അകാലത്തിൽ വേർപിരിഞ്ഞ മതബോധനാദ്ധ്യാപിക സ്നേഹ ജോണിനേയും അനുസ്മരിച്ചു. എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പിതാവ് അനുമോദനങ്ങൾ അറിയിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യങ്ങളിൽ സാമൂഹികാകലം പാലിക്കേണ്ടതിനാൽ പള്ളിയിൽ ഇപ്പോൾ ഒരുമിച്ച് കൂടുവാൻ സാധിക്കാത്തതിനാൽ മാത്രമാണ് നമുക്ക് വീടുകളിൽ ആരാധനകൾ നടത്തേണ്ട സാഹചര്യങ്ങൾ ഉണ്ടായതെന്നും സാഹചര്യം അനുകൂലമാകുന്പോൾ നമ്മൾ വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചു കൂടി വിശുദ്ധ ബലിയും മറ്റാരാധനകളും നടത്തുമെന്നും ഇതൊല്ലാം താൽകാലിക സംവിധാനം മാത്രമാണെന്ന് പുതിയ തലമുറ മനസിലാക്കി കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വം മതാധ്യാപകർçഉണ്ടെന്നും പിതാവ് അനുസ്മരിപ്പിച്ചു. ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ എല്ലാവർരുമായി പ്രാർഥിച്ചു. ഡയറക്റ്റർ ഫാ. സാന്റോ അടുത്ത അദ്ധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. സെക്രട്ടറി റജി തോമസ് യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. അഭിവന്ദ്യ പിതാവിന്റെ ആശീർവാദ പ്രാർഥനയോടെ യോഗം അവസാനിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്