ന്യൂഡൽഹി: വികാസ്പുരി ബഥേൽ മലയാളം സിഎസ്ഐ ചർച്ചിന്റെ നേതൃത്വത്തിൽ നീലോട്ടി എക്സ്റ്റൻഷൻ പ്രദേശത്ത് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന 125 ഭവനങ്ങൾക്ക് 500 രൂപയിൽ അധികം വരുന്ന ഭക്ഷണ വസ്തുക്കളുടെ കിറ്റ് വിതരണം ചെയ്തു.
വികാരി ഫാ. ദിലീപ് ഡേവിസൺ, മാർക്ക് സെക്രട്ടറി ജോൺ മാത്യു, ഡയോസിഷൻ കൗൺസിൽ അംഗം സജി എം. കോശി എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്