ഇടതുപക്ഷത്തിന്റെ ഗുണ്ടാശൈലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി. സുധാകരന്. മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമാണെന്ന് പറയുന്നത് ശരിയായ നടപടിയല്ല. ചിലരുടെ ധാരണ പാർട്ടിക്കുള്ളിൽ അവർ മാത്രം മതിയെന്നാണ്. ആ നിലപാട് ശരിയല്ല. അഞ്ചാറുപേര് കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ.
മാര്‍ക്സിസ്റ്റുകള്‍ മാത്രം വോട്ടുചെയ്താല്‍ ഇടതുപക്ഷം ജയിക്കുമോ എന്നാണ് ജി. സുധാകരന് ചോദിക്കുന്നത്. ആലപ്പുഴയിലെ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് അദ്ദേഹത്തിന്റെ വിമർശനം. പൂയപ്പള്ളി തങ്കപ്പന് രചിച്ച പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജി. സുധാകരന്. മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ടുചെയ്താല്‍ ചിലപ്പോള്‍ ഇടതുമുന്നണി കണ്ണൂരില്‍ മാത്രം ജയിച്ചേക്കാമെങ്കിലും ആലപ്പുഴയിൽ അത് നടക്കില്ലന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിനെതിരെ നടന്ന പ്രതിഷേധങ്ങളെ സര്‍ക്കാരും പൊലീസും അടിച്ചമര്‍ത്തുന്ന രീതിയ്ക്കെതിരെയാണ് ജി. സുധാകരന്റെ ആരോപണം. പാര്‍ട്ടി ഭാരവാഹികള്‍, പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ എന്നിവര്‍ക്ക് മാത്രം സര്‍ക്കാര്‍ സ്വീകാര്യരായാല്‍ പോരെന്നും ജി. സുധാകരന് കൂട്ടിച്ചേർത്തു.